പണപ്പെരുപ്പവും ഒപ്പം വിലക്കയറ്റവും പിടിവിട്ട് മുന്നോട്ടു പോകുമ്പോള്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയാണ് യൂറോപ്യന്‍ സെന്‍ട്രന്‍ ബാങ്ക്. പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ ഇത് നിലവില്‍ വരും. 2011 നു ശേഷം ആദ്യമായാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
2000 ത്തിന് ശേഷം പലിശ നിരക്കില്‍ വന്നിട്ടുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് കൂടിയാണിത്. പണപ്പെരുപ്പം 8.1 ലേയ്ക്ക് എത്തിയതോടെ വിലക്കയറ്റം എല്ലാ അതിരുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പലിശ നിരക്ക് വര്‍ദ്ധനവിന് പിന്നാലെ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്താനും തീരുമാനമായിട്ടുണ്ട്.
ജൂലൈ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ യൂറോ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയുണ്ടായാല്‍ സെപ്റ്റംബര്‍ മാസത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാനാണ് സെന്‍ട്രല്‍ ബാങ്ക് തീരുമാനം.
പലിശ നിരക്കിലെ വര്‍ദ്ധനവ് ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങുമ്പോള്‍ അത് നിലവിലെ ലോണുകളേയും ബാധിച്ചേക്കും.