കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലര്‍ക്കും പലരീതിയിലാണ്. ആദ്യ തരംഗത്തില്‍ തന്നെ കോവിഡ് വന്ന പല ആളുകളും ഇപ്പോഴും അതിന്റെ ശാരീരിക അസ്വസ്ഥതകളില്‍ നിന്നും മുക്തരായിട്ടില്ല. എന്നാല്‍ ചിലരാകട്ടെ കോവിഡ് വന്നു പോയത് പോലും അറിഞ്ഞിട്ടില്ല.
ഇങ്ങനെ വിത്യസ്ത രൂപഭാവങ്ങളില്‍ അഴിഞ്ഞാടുന്ന കോവിഡ് മനുഷ്യന്റെ മാനസീകാവസ്ഥയേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കോവിഡ് വന്ന് ഭേദമാകാന്‍ ദീര്‍ഘനാള്‍ എടുക്കുന്നതും അല്ലെങ്കില്‍ കോവിഡ് അസ്വസ്ഥതകള്‍ ദീര്‍ഘനാള്‍ വേട്ടയാടുന്നതും വ്യക്തികളെ വിഷാദരോഗത്തിലേയ്ക്ക് തള്ളിവിടാന്‍കാരണമാകുമെന്നാണ് പഠനങ്ങള്‍.
കോവിഡിന്റെ കഷ്ടതകള്‍ ദീര്‍ഘകാലം അനുഭവിച്ച 155 രോഗികളിലാണ് ഏതാണ്ട് പതിനാല് മാസത്തോളം പഠനം നടത്തിയത്. ഇവരില്‍ പലര്‍ക്കും മുമ്പില്ലാത്ത വിധം വിഷാദ രോഗവും ഉത്കണ്ഠയും ഇപ്പോള്‍ ഉണ്ടെന്നാണ് പഠനം. തെളിയിച്ചത്.
മാറ്റര്‍ ഹോസ്പിറ്റലിന്റെ ലോംഗ് കോവിഡ് ക്ലിനിക്കും നോര്‍ത്ത് ഡബ്ലിന്‍ ജിപിയും സംയുക്തമായാണ് പഠനം നടത്തിയത്