രാജ്യത്തെ പ്രമുഖ വൈദ്യുതി വിതരണ കമ്പനികളിലൊന്നായ പ്രീപേ പവറും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാണ് ചാര്‍ജ് വര്‍ദ്ധന ലക്ഷ്യമിടുന്നത്. പത്ത് ശതമാനത്തോളം വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചനകള്‍.
പ്രീപേ വിതരണം ചെയ്യുന്ന ഗ്യാസിന്റെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും 20 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. കമ്പനിക്ക് 170,000 വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമാണ് ഉള്ളത്. ജൂലൈ ഒന്നുമുതല്‍ വിലവര്‍ദ്ധനവ് നിലവില്‍ വരും.
കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവ് നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഒരാഴ്ച ഏകദേശം 3.05 യൂറോയുടേയും ഗ്യാസ് നിരക്കില്‍ 4.65 യൂറോയുടേയും വര്‍ദ്ധനവുണ്ടാകും. ദേശീയ അന്തര്‍ദേശിയ മാര്‍ക്കറ്റുകളിലെ വിലവര്‍ദ്ധനവാണ് തങ്ങളെയും വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം.