അയര്‍ലണ്ടിലെ വന്‍കിട പൊതുമേഖലാ വൈദ്യുത വിതരണ കമ്പനിയായ ഇഎസ്ബി വമ്പന്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. വിത്യസ്ത മേഖലകളിലായാണ് നിരവധി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ഫിനാന്‍സ്, എച്ച്ആര്‍, ഐടി, ടെക്‌നിഷ്യന്‍, ജിയോളജിസ്റ്റ്, പ്രൊജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഒഴിവുകള്‍ നികത്തുക. കമ്പനി 2040 ഓടെ ലക്ഷ്യം വെയ്ക്കുന്ന ഡ്രൈവ് ടു മെയ്ക്ക് എ ഡിഫ്രന്‍സ്- നെറ്റ് സീറോ എമഷന്‍ എന്ന പദ്ധതിയുടെ ഭാഗമാണ് റിക്രൂട്ട്‌മെന്റ്. കമ്പനി സ്വന്തമായി ഗ്രാജുവേറ്റ് പ്രോഗ്രാം ആരംഭിക്കാനും അപ്രന്റീസുകളെ നിയമിക്കാനും പദ്ധതിയുണ്ട് .
ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.