കഴിഞ്ഞ ആഴ്ച അവസാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എയര്‍പോര്‍ട്ടിന് പുറത്തേയ്ക്കും ക്യൂ നീളുകയും കൃത്യസമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ നൂറുകണക്കിന് ആളുകള്‍ക്കാണ് വിമാനം നഷ്ടപ്പെടുകയും യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തത്.
അധികൃതര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പറയാനുണ്ടെങ്കിലും ഇതുമൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടിനുണ്ടായ മാനഹാനി ചെറുതല്ല. യാത്രകള്‍ മുടങ്ങിയ യാത്രക്കാര്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇനി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കില്ല എന്ന് പറഞ്ഞവരും നിരവധിയാണ്.
ഈ സാഹചര്യത്തില്‍ ഇനിയുള്ള അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും ഇതുപോലുള്ള തിരക്ക് തന്നെ പ്രതീക്ഷിക്കണം. ഇതിനാല്‍ തിരക്ക് കൈകൈര്യം ചെയ്യാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും കൃത്യമായ പദ്ധതി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് വിവരം.
വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഇത് ഉടന്‍ തന്നെ പുറത്ത് വിടും. കൂടുതല്‍ സ്റ്റാഫുകളെ നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കാനും കൂടുല്‍ കൗണ്ടറുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിയില്‍ ഉണ്ടെന്നാണ് വിവരം.