അയര്‍ലണ്ടിലും ആദ്യ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ രേഗലക്ഷണങ്ങള്‍ മാത്രമാണ് രോഗിയില്‍ ഉള്ളത്. ഇതിനാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.
സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത് എന്നാല്‍ ഇപ്പോള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ശമാനമാണ് മങ്കി പോക്സിന്റെ മരണനിരക്ക്.
ചിക്കന്‍ പോക്സിന്റേത് പോലുള്ള വൃണങ്ങള്‍, പനി ദേഹത്ത് വേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.