അയര്‍ലണ്ടില്‍ അനുദിനം സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് ജനത്തെ വലയ്ക്കുമ്പോള്‍. ജനതയ്ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ . ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശിശു പരിപാലനം, ആരോഗ്യമേഖല, വിദ്യാഭ്യാസം , പൊതുഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകാനാണ് സാധ്യത.
ശിശുപരിപാലനത്തിന് സബ്സിഡി നല്‍കുക. ചികിത്സാ ചാര്‍ജ്ജുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇളവ് നല്‍കുക , സ്കൂള്‍ ഫീസുകള്‍ കുറയ്ക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുളള പദ്ധതികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒക്ടോബര്‍ മാസത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.