പ്രമുഖ ഐറീഷ് വിമാന കമ്പനിയായ റയാന്‍ എയറില്‍ 200 ജോലി ഒഴിവുകള്‍. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ കമ്പനി ആംഭിച്ച മെയിന്റനന്‍ സെന്ററിലാണ് ഒഴിവുകള്‍. ബുധനാഴ്ചയാണ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ഹെവി മെയിന്റനന്‍സ് സെന്റാണിത്.
പത്ത് മില്ല്യണ്‍ യൂറോയാണ് ഇതിനായി മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. മെക്കാനിക്കുകള്‍, എഞ്ചിനിയേഴ്‌സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കാണ് ഇവിടെ അവസരം. കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 2026 ആകുമ്പോഴേയ്ക്കും 600 ആക്കി ഉയര്‍ത്താനാണ് നീക്കം.
ജോലി ഒഴിവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.