രാജ്യത്ത് നിലവില്‍ ഔട്ട്ഡോര്‍ മദ്യ വിതരണത്തിന് നല്‍കിയിരിക്കുന്ന ഇളവുകള്‍ നീട്ടിയേക്കും. കോവിഡ് കാലത്തായിരുന്നു റസ്റ്റോറന്റുകളിലും പബ്ബുകളിലുമടക്കം ഔട്ട് ഡോര്‍ മദ്യ വിതരണത്തിന് അനുമതി നല്‍കിയത്. താത്ക്കാലിക നിയമനിര്‍മ്മാണത്തിലൂടെയായിരുന്നു ഇതിന് അനുമതി നല്‍കിയത്.
കോവിഡ് കാലത്തായിരുന്നു ഈ ഇളവ് നല്‍കിയത്. മേയ് 31 ഓടെ ഈ നിയമത്തിന്റെ കാലാവധി അവസാനിക്കും. ഇതേ തുടര്‍ന്നാണ് ഔട്ട് ഡോര്‍ മദ്യവിതരണത്തിനുള്ള അനുവാദം നീട്ടിനല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാനാണ് നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നത്.