കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ലോക് ഡൗണ്‍ ആയിരുന്ന സമയത്ത് മറ്റ് ജോലികളിലേയ്ക്ക് പോയവര്‍ തിരികെയെത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ പ്രതിസന്ധി പരിഹരിക്കാനായി ഈ മേഖലയിലുള്ളവര്‍ക്ക് പുതിയ അപ്രന്റിസ്ഷിപ്പ് കോഴ്‌സ് ആരംഭിക്കുകയാണ്. നിലവില്‍ ബാര്‍ മാനേജേഴ്‌സിനും പബ്ബ്് ജീവനക്കാര്‍ക്കുമായാണ് കോഴ്‌സ് ആരംഭിക്കുന്നത്.
ഈ മേഖലയിലെ പ്രഫഷണലുകളുടെ ക്ഷാമം പരിഹരിച്ച് നിലവില്‍ ജോലി ചെയ്യുന്നവരെ തന്നെ പ്രഫഷണലുകളായി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജോലിക്കൊപ്പം തന്നെ പഠിക്കാവുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ഡിഗ്രികോഴ്‌സാണ് നിലവില്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസുകള്‍ ഉള്ളത്.
വിന്‍ന്റെന്‍സ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ടും ഗ്രിഫിത്ത് കോളേജും സ്‌റ്റേറ്റ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഫോര്‍ ഫര്‍തര്‍ എഡ്യുക്കേഷനുമായി ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. ജോലിക്കാരെ കോഴ്‌സിന് ചേരാന്‍ അനുവദിക്കുന്ന
തൊഴിലുടമകള്‍ക്ക് ഗ്രാന്റ് ലഭിക്കും. സെപ്റ്റംബര്‍ ഇന്റ്റേക്കിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.
കോഴ്‌സിന്റെ വിശദാംശങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.griffith.ie/faculties/apprenticeships/bar-management-apprentices