രാജ്യത്ത് കോവിഡ് മഹാമാരി ആഞ്ഞടിച്ച കാലത്തിന് വിരാമമാകുന്നുവെന്ന് സൂചനകള്‍. രാജ്യത്ത് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയപ്പോഴും ഒന്നിന് പിന്നാലെ ഒന്നായി കോവിഡ് തരംഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ വാക്സിനേഷനെ തുടര്‍ന്ന് ആളുകള്‍ കോവിഡിനെ വിജയിച്ചു തുടങ്ങി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കോവിഡ് ബാധിക്കുന്ന കൂടുതല്‍ ആളുകള്‍ക്കും ചെറിയൊരു വിശ്രമത്തിന് ശേഷം രോഗത്തെ അതിജീവിച്ച് പുറത്തിറങ്ങാന്‍ കഴിയുന്നു എന്നതാണ് നിലവിലെ സാഹചര്യം. നിലവില്‍ 242 പേരാണ് കേവിഡ് ബാധിച്ച് ആശുപത്രികളില്‍ കവിയുന്നത്. ഈ വര്‍ഷത്തെ എറ്റവും ഉയര്‍ന്ന ആശുപത്രി കണക്കുകളില്‍ നിന്നും 85 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 28 നായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്കുകള്‍ കാണിച്ചത്. നിലവിലെ 242 എന്നത് ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ കണക്കുകളാണ്.
നിലവില്‍ 28 പേരാണ് ഐസിയുവില്‍ ഉള്ളത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ കണക്കുകളില്‍ നിന്നും 72 ശതമാനത്തിന്റെ കുറവാണ് ഉള്ളത്.