ഷെങ്കന്‍ വിസ അപേക്ഷകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ശുപാര്‍ശ

ഷെങ്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊരു സന്തോഷവാര്‍ത്ത. വളരെ എളുപ്പത്തില്‍ ഷെങ്കന്‍ വിസകള്‍ക്ക് അപേക്ഷിക്കാനും ഷെങ്കന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനും ഇടയാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ സൗകര്യമൊരുക്കാനാണ് ഇയു കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇനി യൂറോപ്യന്‍ പാര്‍ലമെന്റും കൗണ്‍സിലും ഈ ശുപാര്‍ശ അംഗീകരിക്കണം.

ആദ്യ ഘട്ടത്തില്‍ ഷെങ്കന്‍ ടൂറിസ്റ്റ് വിസകളായിരിക്കും ഓണ്‍ലൈന്‍ വഴിയാക്കുക. ആറ് മാസ കാലയളവിനിടയ്ക്ക് 90 ദിവസം 26 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ വിസ ഉപയോഗിച്ച് സാധിക്കു. മാള്‍ട്ട അടക്കമുള്ള രാജ്യങ്ങള്‍ വര്‍ക്ക് വിസ ലഭിക്കുന്നവര്‍ക്കും ഷെങ്കന്‍ വിസയാണ് ലഭിക്കുന്നത്. എല്ലാ ഷെങ്കന്‍ രാജ്യങ്ങളിലേയ്ക്കുമായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാവും ഉണ്ടാവുക. ഇവിടെ നല്‍കുന്ന അപേക്ഷകള്‍ ഏത് രാജ്യത്തേയ്ക്കാണോ അപേക്ഷ നല്‍കുന്നത് ആ രാജ്യത്തിന് കൈമാറും.

നിലവില്‍ അതാത് രാജ്യത്തെ എംബസികളിലോ അല്ലെങ്കില്‍ വിഎഫ്എസ് സെന്ററുകളിലോ ആണ് നേരിട്ട് എത്തി അപേക്ഷ നല്‍കേണ്ടത്. ചില രാജ്യങ്ങള്‍ ഇതിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അപേക്ഷാ ഫീസ് ഓണ്‍ലൈനായി നില്‍വില്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് സൗകര്യമൊരുങ്ങുന്നതോടെ അപേക്ഷകര്‍ക്ക് ഇത് സൗകര്യമാവും.

കോവിഡിന് ശേഷം ഉണര്‍വിലേയ്ക്ക് വരുന്ന ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ മാറ്റത്തിന് നീക്കം നടക്കുന്നത്.

Share This News

Related posts

Leave a Comment