ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി മാതൃത്വത്തിന്റെ കഥ പറയുന്ന ‘പൊന്‍ കണിയായ്’

അയര്‍ലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നതുമായ ‘ജാസ്മിന്‍ പ്രമോദ് ‘പാടിയ ‘പൊന്‍ കണിയായ്’ എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു .4 മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ് സീസണ്‍ 2 ”വില്‍ 4മ്യൂസിക്സിലെ ബിബി മാത്യു രചന നിര്‍വഹിച്ച മനോഹര ഗാനം അയര്‍ലണ്ടില്‍ തന്നെ ആണ് വിഷ്വല്‍ ചെയ്തിരിക്കുന്നത്. പിറക്കാന്‍ പോകുന്ന കണ്‍മണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആല്‍ബത്തിന്റെ ഇതിവൃത്തം .

‘ജാസ്മിന്‍’ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും .സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്‌സ്. ‘അലോ മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്‌സ് ഡേയില്‍ ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്സിന്റെ ഒറിജിനല്‍ സോങ്ങ് സിരീസ് ആയ ”മ്യൂസിക് മഗ് സീസണ്‍ 2”വിന്റെ അയര്‍ലണ്ട് എപ്പിസോഡിലാണ് ‘ജാസ്മിനെ’ ഇവര്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്നുള്ള ‘കിരണ്‍ ബാബു’ ഛായഗ്രഹണവും മെന്റോസ് ആന്റണി വീഡിയോ എഡിറ്റിങ്,ഡിഐ എന്നിവയും നിര്‍വഹിച്ചിരിക്കുന്നു.

അയര്‍ലണ്ടില്‍ നിന്നുള്ള പത്ത് സിംഗേഴ്‌സിനെയാണ് 4 മ്യൂസിക്‌സ് ”മ്യൂസിക് മഗ് സീസണ്‍ 2′ വില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. വിജയകരമായ ‘മ്യൂസിക് മഗ് സീസണ്‍ 1”ല്‍ മുന്‍പ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറില്‍ ജിംസണ്‍ ജെയിംസ് ആണ് ‘മ്യൂസിക് മഗ്’ എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ പരിചയപ്പെടുത്തുന്നത്.

https://youtu.be/QvRKLo2HMTg

Share This News

Related posts

Leave a Comment