സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സപ്പ് വഴി ലോകത്തുടനീളം വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം. ഫേയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ വലയിലാക്കി പണം തട്ടുന്നത്. വാട്‌സപ്പിന്റെ ഔദ്യോഗിക ബ്ലോഗായ WABetaInfo ഈ വിഷയത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
പ്രമുഖ വ്യക്തികളുടേയും , ബാങ്കുകളുടേയും , വാട്‌സപ്പിന്റേയും , ബിസിനസ്സ് സ്ഥാപനങ്ങളുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച് പണം തട്ടുക, വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുക എന്നിവയാണ് ഇവര്‍ ചെയ്യുന്നത്.
വാട്‌സപ്പ് ആരുടേയും സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ പേരില്‍ വിവരങ്ങളോ പണമോ ആവശ്യപ്പെട്ടാല്‍ അത് വേരിഫൈഡ് അക്കൗണ്ടാണോ എന്ന് ആദ്യം പരിശോധിക്കണമെന്നും WABetaInfo മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉപരാഷ്ട്രപതിയുടേ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ട സംഭവം ഉണ്ടയിരുന്നു. യൂറോപ്പിലും നിരവധിയാളുകള്‍ ഇത്തരം വ്യാജ അക്കൗണ്ടുകളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.