അയര്‍ലണ്ടില്‍ നാഷണല്‍ പാര്‍ക്കുകളുടേയും വൈല്‍ഡ് ലൈഫ് സേവനങ്ങളുടേയും വിപുലീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 55 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപത്തിനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് സര്‍ക്കാര്‍ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ പണം അനുവദിക്കുന്നത്.
കൂടുതല്‍ പണം ലഭിക്കുന്നതോടെ രാജ്യത്തെ നാഷണല്‍ പാര്ക്കുകളിലേയ്ക്കടക്കം കൂടുതല്‍ നിയമനങ്ങളും നടത്തുമെന്നാണ് വിവരങ്ങള്‍. അറുപത് പേരെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനങ്ങളുടെ അറിയിപ്പ് ഉടന്‍ ഇറങ്ങിയേക്കും. ഉടന്‍ അപേക്ഷകളും സ്വീകരിച്ചു
തുടങ്ങും. നിയമനങ്ങള്‍ , തസ്തിക , യോഗ്യത എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് വരും ദിവസങ്ങളില്‍ ഇറങ്ങും.