രാജ്യത്ത് രാജ്യത്ത് ഭവനക്ഷാമം രൂക്ഷമാകുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകള്‍ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താനാണ് നീക്കം. ഇതിനായി അറ്റോണി ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. വീടുകള്‍ ദീര്‍ഘകാല ആവശ്യത്തേയ്ക്ക് വേണ്ട ആളുകള്‍ക്ക് കൂടുതല്‍ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
റെന്റ് പ്രഷര്‍ സോണുകളില്‍ 90 ദിവസത്തില്‍ താഴെ വീടുകള്‍ വാടകയ്ക്ക് നല്കണമെങ്കില് ഇപ്പോല്‍ തന്നെ പ്രാദേശിക അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. ഈ സാഹചപര്യത്തില്‍ ഷോര്‍ട്ട് ടേം റെന്റുകള്ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനാണ് പദ്ധതി.
ഒരാഴ്ചയ്ക്കകം അറ്റോര്‍ണി ജനറലിന്റെ ഉപദേശം ലഭിച്ചേക്കും അങ്ങനെ വന്നാല്‍ പത്ത് ദിവസത്തിനകം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമാകും.