യുക്രൈനികള്‍ക്ക് അഭയമേകിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉടന്‍

റഷ്യയുടെ ആക്രമണത്തില്‍ ദുരതത്തിലായി അഭയം ചോദിച്ച് അയര്‍ലണ്ടിലെത്തിയ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കിയിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഉടന്‍ ലഭിക്കും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട അവസാന നടപടികളിലാണ്. 400 യൂറോയാണ് സഹായം ഓരോ മാസവും ലഭിക്കുക. വരുന്ന ആഴ്ചകളില്‍ തന്നെ ഇത് നല്‍കി തുടങ്ങുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹം അയര്‍ലണ്ടിലേയ്‌ക്കെത്തിയതോടെ സര്‍ക്കാരിന് ഇവര്‍ക്ക് താമസസൗകര്യമെരുക്കാനുള്ള അസൗകര്യമുണ്ടായതോടെയാണ് യുക്രൈനികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.

Share This News

Related posts

Leave a Comment