പാക്കേജിംഗ് കമ്പനിയായ ആംകോറില് തൊഴിലവസരങ്ങള്‍. വരും മാസങ്ങളില്‍ 75 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുക. സ്ലിഗോയിലെ ഹെല്‍ത്ത്കെയര്‍ പാക്കേജിംഗ് സെന്ററിലാണ് തൊഴിലവസരങ്ങള്‍. ഇവിടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നത്.
ഇന്ഡസ്ട്രിയിലെ തങ്ങളുടെ മേധാവിത്വം കൂടുതല്‍ ഉറപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. യൂറോപ്പിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ പാക്കേജിംഗ് ഇന്‍ഡസ്ട്രി വരും വര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനൊപ്പം മുന്നേറാനാണ് കമ്പനിയുടെ ശ്രമമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.