കോവിഡ് കേസുകള്‍ ഉയരുമ്പോഴും പുതിയ തരംഗം അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്ത് കോവിഡ് കേസുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് തരംഗം അവസാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനകളിലൂടെ 1,058 കേസുകളും ആന്റിജന്‍ പരിശോധനയിലൂടെ 1,188 കേസുകളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 535 പേരാണ് ആശുപത്രികളില്‍ ചിക്ത്‌സയിലുള്ളത്. ഇവരില്‍ തന്നെ 43 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

എന്നാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോഴും രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് തരംഗം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണെന്നാണ് സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലണ്ടിന്റെ ഡയറക്ടര്‍ ജനറല്‍ പറയുന്നത്. മറ്റ വിവിധ ആരോഗ്യ വിദഗ്ദരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇതോടെ കോവിഡ് അവസാനിക്കുമെന്ന് ആരും പറയുന്നില്ല.

പുതിയ തരംഗങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ കൂടുതല്‍ അപകടാവസ്ഥിയലേയ്ക്ക് പോകാതെ വാക്‌സിന്‍ ഇതിന് പ്രതിരോധം തീര്‍ക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

Share This News

Related posts

Leave a Comment