അയര്‍ലണ്ടില്‍ പൊതുഗതാഗത നിരക്കുകള്‍ ഇന്നുമുതല്‍ കുറയും ഐറീഷ് റെയില്‍ ഇന്‍ര്‍സിറ്റി സര്‍വ്വീസ് ,ബസ് ഏറാന്‍ , ടിഎഫ്ഐ ലോക്കല്‍ ലിങ്ക് സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ നിരക്കുകളുമാണ് ഇന്നുമുതല്‍ 20 ശതമാനം കുറയുക. ഗോ എ ഹെഡ് അര്‍ലണ്ട്. ലുവാസ് , ഡാര്‍ട്ട് ആന്‍ഡ് കമ്മൂട്ടര് റെയില്‍, ലാന് റോഡ് ഏറാന്‍ സര്‍വ്വീസുകള്‍ എന്നിവയ്ക്ക് മേയ് മാസം മുതലാണ് 20 ശതമാനം നിരക്ക് കുറയുന്നത്.
യുവാക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന അമ്പത് ശതമാനം കിഴിവും ഇതോടെ ലഭിക്കും ഡബ്ന് സിറ്റി സര്‍വ്വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 1.30 യൂറോയാകും നേരത്തെയിത് 1.60 യൂറോയായിരുന്നു. 90 മിനിറ്റിനുള്ളില്‍ എത്ര ബസുകള്‍ മാറിക്കയറിയാലും 2.30 യൂറോ മാത്രമീടാക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ഇത് അഡല്‍ട്ട് ലീപ്പ് ഫെയറാണ്.
എന്നാല്‍ യംഗ് അഡല്‍ട്ട് ലീപ്പ് ഫെയര്‍ 90 മിനിറ്റിന് ഒരു യൂറോയായിരിക്കും.