പണപ്പെരുപ്പവും ഇതോടൊപ്പം ജീവിത ചെലവുകളും വര്‍ദ്ധിച്ച കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുമ്പോള്‍ കൈത്താങ്ങേകി അയര്‍ലണ്ട് സര്‍ക്കാര്‍. ഊര്‍ജ്ജ ബില്ലുകളിലെ നികുതികളില്‍ ഏകദേശം നാലര ശതമാനത്തിന്റെ കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഗ്യാസിന്റേയും ഇലക്ട്രിസിറ്റിയുടേയും നികുതി 13.5 സതമാനത്തില്‍ നിന്നും ഒമ്പത് ശതമാനമായി കുറയും.
വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം 49 യൂറോയും ഗ്യാസിന്റെ ബില്ലില്‍ ഏകദേശം 61 യൂറോയുടേയും കുറവാണ് ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ ഫ്യൂല്‍ അലവന്‍സ് ഒറ്റത്തവണയായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 370,000 ത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഹോം ഹീറ്റിംഗ് ഓയില്‍ , സോളിഡ് ഫ്യുവല്‍ എന്നിവയ്ക്ക് നികുതിയില്‍ ഇളവ് ലഭിക്കില്ല. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ വിലയേയും ഇത് ബാധിക്കില്ല.