അയര്‍ലണ്ടിലെ നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്സ് സമരത്തിനൊരുങ്ങുന്നു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അമിത ജോലി ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം രാജ്യത്തെ 40 ശതമാനത്തിലധികം നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്സും(NCHD) ഒരു ഷിഫ്റ്റില്‍ 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാല്‍ അധികമായി വരുന്ന മണിക്കൂറുകള്‍ക്ക് ശമ്പളം നല്കാന് അധികാരികള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
തങ്ങള്‍ക്ക് ഇത്രയധികം ജോലി ഭാരവും സമ്മര്‍ദ്ദങ്ങളും രോഗികളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നും പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം. തങ്ങളാരും സമരത്തിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇവര്‍ പറയുന്നു.