ഡബ്ലിനിലെ പ്രമുഖമായ ക്രിസ്ത്യന്‍ പള്ളി അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കുന്നു. യുദ്ധക്കെടുതി മൂലം അയര്‍ലണ്ടില്‍ അഭയം തേടിയെത്തിയ യുക്രൈന്‍ നിവാസികള്‍ക്കാണ് ഇവിടെ അഭയമൊരുക്കുന്നത്. ഡബ്ലിനിലെ സെന്റ് തോമസ് ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.
യുക്രൈനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ സംസ്‌കാരിക കേന്ദ്രവും ഒത്തു ചേരലുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമുള്ള പ്രധാന ഹബ്ബായി ഇത് മാറ്റാനാണ് ഉദ്ദേശ്യം. ഇതിനായുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഇവിടെയുള്ള അടുക്കളയും വിശ്രമ മുറിയും ഇതിനായി ഇനിയും നവീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ പണമാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതിനായാുള്ള ചര്‍ച്ചകള്‍ സഭാ അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ പൂര്‍ത്തിയായി