മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 22 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍

അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ മാസത്തിലെ പണപ്പെരുപ്പം. ഫെബ്രുവരിയില്‍ അത് 5.6 ശതമാനമായിരുന്നു. 2000 ത്തിന് ശേഷം ഇത്ര കുത്തനെയുള്ള വര്‍ദ്ധനവ് പണപ്പെരുപ്പത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവിത ചെലവുകല്‍ അസഹനീയമാം വിധം വര്‍ദ്ധിച്ചിരിക്കുന്നു എന്നു കൂടിയാണ് ഈ സൂചികകള്‍ നല്‍കുന്ന സന്ദേശം.

അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ സമസ്ത മേഖലകളിലേയും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. വരും മാസങ്ങളില്‍ ഇന്‍ഫ്‌ളേഷന്‍ എട്ടു ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ധനം , വൈദ്യുതി, ഗ്യാസ് എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ഏറ്റവും കാരണമായത്.

വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമാണെങ്കിലും ഇത് പണപ്പെരുപ്പം ഏറെ നാള്‍ നിലനില്‍ക്കാന്‍ കാരണമാകുകയെ ഉള്ളു എന്നു എന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

Share This News

Related posts

Leave a Comment