ഈസ്റ്റര്‍ തിരക്ക് കൈകൈര്യം ചെയ്യാന്‍ പദ്ധതികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറുകയാണ്. ഈസ്റ്റര്‍ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഈസ്റ്റര്‍ തിരക്ക് മുന്നില്‍ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍.

ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉന്നത സമതിക്ക് കൈമാറി. അധികമായി 100 ജീവനക്കാരെ നിയമിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്.

ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികള്‍ ചെയ്തിരുന്ന എന്നാല്‍ ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാര്‍കളെയാണ് ഇന്റര്‍വ്യൂ നടത്തുക. ഇവരില്‍ തെരഞ്ഞെടുക്കപ്പെടുവര്‍ക്ക് കൃത്യമായ ട്രെയിനിംഗും നല്‍കും.

യാത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിവിധ വിവിധ മാധ്യമങ്ങളിലൂടെ ബോധവത്ക്കരണവും നിര്‍ദ്ദേശവും നല്‍കും . ഓപ്പറേഷണല്‍ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും പദ്ധതിയുണ്ട്.

Share This News

Related posts

Leave a Comment