പാന്‍ഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല

കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന പാന്‍ഡമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ക്കായിരുന്നു സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്തത്. ആദ്യം ആറാഴ്ചത്തേയ്ക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടുകയായിരുന്നു.

മാര്‍ച്ച് 31 ഓടെയാണ് പദ്ധതിക്ക് പരസമാപ്തിയായത്. 880000 തൊഴിലാളികള്‍ ഇതിനകം ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. ആഴ്ചയില്‍ 350 യൂറോയായിരുന്നു പിയുപി വഴി ലഭിച്ചിരുന്നത്.

ഇപ്പോള്‍ ആനുകൂല്ല്യം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും ഇത് സ്വീകരിക്കാന്‍ യോഗ്യരാണെന്ന് തെളിയിച്ചാല്‍ അവരെ ജോബ് സീക്കേഴ്‌സ് പേയ്‌മെന്റിലേയ്ക്ക് മാറ്റാനാണ് സാധ്യത. അര്‍ഹതയില്ലാത്ത പലരും പിയുപി സ്വീകരിച്ചതായും ഇതിനിടെ ആക്ഷേപം ഉയര്‍ന്നിരുന്നു.

Share This News

Related posts

Leave a Comment