അയര്‍ലണ്ടില്‍ പുതിയ പെന്‍ഷന്‍ സ്‌കീമിന് തുടക്കമാവുന്നു.

പുതിയ സിക്ക് ലീവ് നിയമത്തിനൊപ്പം എല്ലാവര്‍ക്കും പെന്‍ഷനും ഉറപ്പ് നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രത്യേകം രജിസ്റ്റര്‍ ചെയ്യാതെ തന്നെ രാജ്യത്തെ എല്ലാ അംഗീകൃത തൊഴിലാളികളും ഈ ഓട്ടോ എന്റോള്‍ഡ് പെന്‍ഷന്‍ സ്‌കീമില്‍ പങ്കാളികളാകും.

2024 ന്റെ തുടക്കത്തില്‍ തന്നെ ഈ പദ്ധതി നിലവില്‍ വരും. രാജ്യത്ത് ഒരു പെന്‍ഷന്‍ സ്‌കീമിലും അംഗമല്ലാത്ത 23 നും അറുപതിനും ഇടയില്‍ പ്രായമുള്ള 750,000 ത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ . ഇവര്‍ എല്ലാം തന്നെ ഇതില്‍ ഓട്ടോമാറ്റിക് ആയി എന്റോള്‍ ചെയ്യപ്പെടും.

ജീവനക്കാര്‍ക്കൊപ്പം സര്‍ക്കാരും തൊഴിലുടമകളും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് ഒരു വിഹിതം നല്‍കും. ഇങ്ങനെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് ജീവനക്കാരന്‍ മൂന്ന് യൂറോ പെന്‍ഷന്‍ ഫണ്ടിലേയ്ക്കിട്ടാല്‍ തൊഴിലുടമ മുന്ന് യൂറോയും സര്‍ക്കാര്‍ ഒരു യൂറോയും ഇടും.

പണമടയ്ക്കാന്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് ആറ് മാസത്തിനകം പദ്ധതിയില്‍ നിന്നും ഒഴിവാകാനും സാധിക്കും.

Share This News

Related posts

Leave a Comment