യാത്രക്കാരുടെ തിരക്കും ഇതിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകളും ഏറെ ചര്‍ച്ചായായിരുന്നു. മുന്നോട്ടുള്ള ദിവസങ്ങളിലും ഇതേ രീതിയിലുള്ള തിരക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്.
വലിയ തിരക്കുകളെ കൈകൈര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എയര്‍പോര്‍ട്ട് സംവിധാനങ്ങളെന്നും എന്നാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണമെന്നും അധികൃതര്‍ പറയുന്നു. ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്നവര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പും ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ മൂന്നുമണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്കുമാണ് നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം. വിമാനം പുറപ്പെടുന്നതിന് മൂന്നരമണിക്കൂര്‍ മുമ്പ് എല്ലാ സര്‍വ്വീസുകളും തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്നും യാത്രക്കാര്‍ പരമാവധി നേരത്തെയെത്തണമെന്നും റയാന് എയര്‍ അധികൃതരും അറിയിച്ചിട്ടുണ്ട്. മുമ്പില്ലാത്ത വിധത്തിലുള്ള തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചില യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് നഷ്ടമായ സാഹചര്യം വരെയുണ്ടായി. ഇതിനാല്‍ എയര്‍പോര്‍ട്ടില്‍ കുറച്ച് സമയം നഷ്ടമായാലും പരമാവധി നേരത്തെയെത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് അധികൃതരുടെ പ്രധാന നിര്‍ദ്ദേശം.