ത്രീ അയര്‍ലന്‍ഡ് ഉപഭോക്താക്കളുടെ പണം തിരികെ നല്‍കുന്നു

അയര്‍ലണ്ടിലെ പ്രമുഖ ടെലഫോണ്‍ സേവന ദാതാക്കളായ ത്രീ അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനൊരുങ്ങുന്നു. ഉപഭോക്താക്കളില്‍ നിന്നും അധികമായി ഈടാക്കിയ പണമാണ് തിരികെ നല്‍കുന്നത് 2.6 മില്ല്യണ്‍ യൂറോയാണ് മടക്കി നല്‍കുന്നത്. ഇക്കാര്യം കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. കണക്ഷന്‍ ക്യാന്‍സല്‍ ചെയ്തശേഷവും കസ്റ്റമേഴ്‌സില്‍ നിന്നും പണമീടാക്കിയതായി പരാതി ഉയര്‍ന്നിരുന്നു.

രാജ്യത്തെ ടെലകോം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കമ്പനിയുടെ ബില്ലിംഗ് സിസ്റ്റത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക മടക്കി നല്‍കാനുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇങ്ങനെ അധികമായി പണം നല്‍കിയ ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകള്‍ പരിഗണിച്ചായിരിക്കും പണം മടക്കി നല്‍കുക.

ക്യാന്‍സലേഷന് ചാര്‍ജ്ജ് ഈടാക്കുകയും അക്കൗണ്ടുകളില്‍ ഉള്ള പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തത് ഏകദേസം 1,73,000 ഉപഭോക്താക്കളെയാണ് ബാധിച്ചിരിക്കുന്നത്. 1.28 മില്ല്യനോളം വരുന്ന തുക ക്യാന്‍സലേഷന്‍ ചാര്‍ജും 1.4 മില്ല്യണ്‍ യൂറോയോളം തുക ഈ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണവുമാണ്.

പണം തിരികെ നല്‍കുന്ന പ്രക്രിയ ഈ മാസം തന്നെ ആരംഭിക്കുകയും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇലക്ടോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴിയാകും പണം തിരികെ നല്‍കുക.

Share This News

Related posts

Leave a Comment