റഷ്യയുടെ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഐറീഷ് ജനതയുടെ സഹായ പ്രവാഹം. ഇതുവരെ മാത്രം ഏകദേശം 20,000ത്തിലധികം താമസ സ്ഥലങ്ങളാണ് അഭയാര്‍ത്ഥികള്‍ക്കായി വിട്ടു നല്‍കിയിട്ടുള്ളത്. ഇവ ഉടന്‍ തന്നെ സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കും.
വിട്ടു നല്‍കിയ 20,000 കെട്ടിടങ്ങളില്‍ 2000 എണ്ണം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ബാക്കിയുള്ളവ ഷെയേഡ് അക്കമഡേഷനുമാണ്. ആദ്യം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ ആളുകളെ താമസിപ്പിച്ച ശേഷമായിരിക്കും ഷെയേഡ് അക്കോമഡേഷനില്‍ ആളുകളെ എത്തിക്കുക.
ഈ ആഴ്ച അവസാനത്തോടെ ഇവിടങ്ങളിലേയ്ക്ക് അഭ്യാര്‍ത്ഥികളെ താമസിപ്പിച്ചു തുടങ്ങും. ഇതുവരെ ഒമ്പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി എത്തിയേക്കുമെന്നാണ് കണക്കുകള്‍.