അയര്‍ലണ്ടും സാമ്പത്തീക മാന്ദ്യത്തലേയ്‌ക്കോ? സൂചന നല്‍കി പ്രധാനമന്ത്രി

റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ അയര്‍ലണ്ടിന്റെ സമ്പദ്ഘടനയേയും ബാധിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന്‍രെ ഭാഗമായി അമേരിക്കിയിലെത്തിയ പ്രധാനമന്ത്രി അവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തന്റെ ആശങ്ക പങ്കുവച്ചത്.

ഇപ്പോള്‍ തന്നെ രാജ്യം ഉര്‍ജ്ജവിലവര്‍ദ്ധനവും പണപ്പെരുപ്പവും നേരിടുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യം സാമ്പത്തീകമാന്ദ്യത്തിലേയ്ക്ക് നീങ്ങുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല എന്ന മറുപടിയാണ് നല്‍കിയത്. റഷ്യ- യുക്രൈന്‍ യുദ്ധം അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളിലെ സാമ്പത്തീക സ്ഥിതിയെ ബാധിച്ചാല്‍ ഇവിടങ്ങളിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ കയറ്റുമതി കുറയുകയും ഇത് തിരിച്ചടിയാവുകയും ചെയ്യും.

ഇതിനാല്‍ വാറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. വാറ്റ് നിയമങ്ങളിലെ മാറ്റം വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും.

Share This News

Related posts

Leave a Comment