പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ ഡീല്‍സ് തങ്ങള്‍ വിറ്റ ആയിരക്കണക്കിന് കളിപ്പാട്ടപാവകള് തിരികെ വാങ്ങുന്നു. ഈ പാവകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും ഇതിനാല്‍ ഈ പാവകള്‍ വാങ്ങിയിട്ടുള്ളവര്‍ തിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ബെല്ലാ സിറ്റി ചിക് ഡോള്‍ എന്ന കളിപ്പാട്ട പാവയാണ് തിരികെ വിളിച്ചിരിക്കുന്നത്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ പാവകള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത് തിരികെ നല്‍കണം.
രാസവസ്തുക്കള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന 18,986 പാവകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പാവകളിലെ ഡീല്‍സിന്റെ പ്രൊഡക്ട് കോഡ് 452987 ആണ്. ബാച്ച് നമ്പര്‍ 2007 ഉം ബാര്‍കോഡ് 5054110024185 ഉം ആണ് ഇത് പ്രൊഡക്ടിന്റെ പിന്‍വശത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡീല്‍സ് സ്റ്റോറുകളില്‍ പാവകള്‍ തിരികെ നല്കുന്ന ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1890930843 എന്ന നമ്പര്‍ ബന്ധപ്പെടാവുന്നതാണ്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒമ്പത് മണിമുതല്‍ അഞ്ച് മണിവരെയാണ് ഈ നമ്പരില്‍ ബന്ധപ്പെടാനുള്ള സമയം.