യുദ്ധം അയര്‍ലണ്ട് സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നോ ?

റഷ്യ- യുക്രൈന്‍ യുദ്ധം അയര്‍ലണ്ടിലെ ജീവിതവും ദുരിതത്തിലേയ്ക്ക് തളളി വിടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിലവില്‍ പണപ്പെരുപ്പവും വിലക്കയറ്റവും അയര്‍ലണ്ടില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന്റെ പ്രതിഫലനം കൂടി സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

ചില ഭക്ഷ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ക്ഷാമമുണ്ടാകാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. യുക്രൈനില്‍ ഈ വര്‍ഷം കൃഷി നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഭക്ഷ ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചേക്കുമെന്നാണ് വിവരം. ഇന്ധനം , ഭക്ഷണം , വ്യവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ലോഹങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ക്ഷാമം ഉണ്ടാകാന്‍ സാധ്യത.

നിലവില്‍ അയര്‍ലണ്ടിലെ പണപ്പെരുപ്പം 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

Share This News

Related posts

Leave a Comment