കേരളാ ബാഡ്മിന്റൻ ക്ലബ് ജൂനിയർ ന്റെ ഉത്ഘാടനം 07/03/2022 വൈകുന്നേരം ഫിൻഗ്ലാസിലെ പോപ്പിന്ററി സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.
2013 ഇൽ മലയാളികളുടെ ശ്രമഭലമായി വിനോദത്തിനും ഉല്ലാസത്തിനുമായി തുടങ്ങിയ ക്ലബ് കഴിഞ്ഞ 9 വർഷം കൊണ്ട് അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകൾക്കൊപ്പം ഉയർന്നു കഴിഞ്ഞു.
ജൂനിയർ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് നിന്നുകൊണ്ടാണ് KBC ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്.
കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്, KBC Jr. ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനും കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി കയീക രാഷ്ട്രീയ സാമൂഹിക മേഘലയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഈ വേളയിൽ കടന്ന് വരുകയുണ്ടായി,
KBC Secretary Mr. Siju Jose ന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ,
Mrs. Catherine Smyth ( president
Leinster badminton ) കുട്ടികളെ അഭിസംബോധന ചെയ്ത് അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും
Mr. Paul Mc Auliffe ( TD Dublin North West ) ചിക്കൂസ് ടീവി സ്പോൺസർ ചെയ്ത ജേഴ്സി, അബിൻ ജോബിക്ക് നൽകിക്കൊണ്ട് ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.
Ms. Briege MacOscar (Councillor)
Mr. Keith Connolly (Councillor)
Mr. John Kingsley Onwumereh (Councillor) എന്നിവർ വേദിയിൽ സംസാരിക്കുകയും ഭാവിയിൽ ക്ലബ്ബിന് സിറ്റി കൗൺസിലിന്റെ ഭാഗത്തുനിന്നും ലഭിക്കാവുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു.
ഫിൻഗ്ലാസ്, ബാലിമൺ ഗാർഡ സ്റ്റേഷണുകളിലെ ഓഫിസേഴ്സ് ചടങ്ങിൽ പങ്കെടുക്കുകയും Surgent Boby Grealis
(Community gardai Makeston) ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രശംസിച്ച് സംസാരിക്കുയുമുണ്ടായി. പോപ്പിന്ററി സ്പോർട്സ് കമ്മ്യൂണിറ്റി സെന്ററിനെ പ്രതിനിധീകരിച്ച് Mr.John കുട്ടികളോട് സംവദിക്കുകയും സ്പോട്സ് സെന്ററിന്റെ ഭാഗത്തു നിന്നും ഭാവി സഹകരണങ്ങൾ വാക്ദാനം നൽകുകയും ചെയ്തു .
KBC Jr. കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുന്നത്, ബാഡ്മിന്റൺ അയർലണ്ടിന്റെ രജിസ്റ്റർഡ് കോച്ച് ആയ Mr. Sumesh Tharian ആണ്. അദ്ദേഹം അയർലണ്ട് ഗ്രേഡഡ് പ്ലയറും കൂടാതെ അയർലണ്ടിലെ പ്രമുഖ ക്ലബ്ബുകളിലെ പരിശീലകനും ആണ് . ക്ലബ് ഉത്ഘടന വേളയിൽ അദേഹത്തിന്റെ നിറ സാന്നിധ്യം ഉത്ഘാടന ചടങ്ങിന് പൊലിമയേകി.
ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്ന ചായ സൽക്കാരത്തിലും ഫോട്ടോ സെക്ഷനിലും വിശിഷ്ട്ടാതിഥികൾ കുട്ടികളായും അവരുടെ മാതാപിതാക്കളുമായും സംവദിക്കുകയും അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തത് KBC അയർലന്റ് ഉത്ഘടനചടങ്ങിന്റെ മോഡി കൂട്ടി.
ടീം KBC.
Share This News