രാജ്യത്ത് ശുചീകരണമേഖലയില് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.
മൂന്നു ഘട്ടങ്ങളിലായാണ് വേതന വര്‍ദ്ധനവ് നടത്തുന്നത്. ആദ്യ ഘട്ട വര്‍ദ്ധനവ് 2022 ഏപ്രീല്‍ മാസം ഒന്നിന് ആദ്യ വര്‍ദ്ധനവ് നിലവില്‍ വരും മണിക്കൂറിന് 11.55 യൂറോയായിരിക്കും അപ്പോള്‍ നിലവില്‍ വരുന്ന വര്‍ദ്ധന.
2023 ഏപ്രീല്‍ ഒന്നുമുതല്‍ ഇത് മണിക്കൂറിന് 11.90 യൂറോയായി ഉയരും 2024 ഏപ്രീല്‍ ഒന്നുമുതല്‍ മണിക്കൂറിന് 12.30 യൂറോ ലഭിക്കും. ജോയിന്റ് ലേബര്‍ കമ്മിറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് ഈ വര്‍ദ്ധനവ് അംഗീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ വര്‍ദ്ധനവിന്റെ ആനുകൂല്ല്യം ലഭിക്കും.