അയര്‍ലണ്ടില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തകരടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം യൂറോയാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുക. മന്ത്രി സഭയുടെ അംഗീകാരം ഈ പദ്ധതിക്ക് ലഭിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി അറിയിച്ചു.
നഴ്‌സുമാര്‍ , ഡോക്ടര്‍മാര്‍, പോര്‍ട്ടേഴ്‌സ്, ഡന്റിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത കെയര്‍ വര്‍ക്കേഴ്‌സ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരടക്കമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റിന്റെ കണക്ക് പ്രകാരം 22 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരണപ്പെട്ടത്.