അയര്‍ലണ്ടില്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വാഹന രജിസ്ട്രേഷനുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരി മാസത്തെ രജിസ്ട്രേഷന് കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പോലും ഇലക്ട്രിക് വാഹനപ്രിയം മനസ്സിലാക്കാവുന്നതേയുള്ളു. കഴിഞ്ഞ മാസം രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്തത്. 12031 വാനങ്ങളാണ്.
ഇതില്‍ 1,620 എണ്ണവും ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇത് ഇരട്ടിയാണ്. കഴിഞ്ഞ ഫൈബ്രുവരിയെ അപേക്ഷിച്ച് ആകെയുള്ള വാഹന രജിസ്ട്രേഷനില്‍ 12.2 ശതമാനം കുറവുള്ളപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇരട്ടി വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.