വേജ് സബ്‌സിഡി സ്‌കീം അവസാന ഘട്ടത്തില്‍

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ രാജ്യത്തെ സംരഭങ്ങള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേജ് സബ്‌സിഡി സ്‌കീം സഹായ തുകകള്‍ കുറയ്ക്കുന്നു. ഇന്നു മുതല്‍ ഒരു ജീവനക്കാരന് 100 യൂറോ എന്ന നിലയിലാകും സഹായം ലഭിക്കുക. ഏപ്രീല്‍ മാസം 30 വരെയാകും ഇത് ലഭിക്കുക. പിന്നീട് ഈ ഇനത്തില്‍ സഹായം സര്‍ക്കാര്‍ നല്‍കില്ല.

കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 22,500 തൊഴിലുടമകളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18300 പേര്‍ ഇതിനകം തന്നെ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. 219,600 ജീവനക്കാരാണ് ഈ തൊഴിലുടമകള്‍ക്ക് കീഴിലുള്ളത്. 6.5 ബില്ല്യണ്‍ യൂറോയായിരുന്നു സര്‍ക്കാര്‍ ഈ ഇനത്തില്‍ മാറ്റിവച്ചിരുന്നത്.

കോവിഡിനെ തുടര്‍ന്ന് 2020 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ച സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ സഹായിച്ചിരുന്നത്. ഇവരുടെ ജോലിക്കാര്‍ക്ക് ഒരോ ആഴ്ച ലഭിച്ചിരുന്ന വേതനത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്.

ഹോസ്പിറ്റാലിറ്റി മേഖല(Accomadation and food servises) ആണ് ഈ ഇനത്തില്‍ ഏറ്റവും അധികം സഹായം കൈപ്പറ്റിയത്. ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍ മേഖലയാണ് സഹായം സ്വീകരിച്ചതില്‍ രണ്ടാമത്.

Share This News

Related posts

Leave a Comment