ഡബ്ലിനിലെ ഫീനിക്‌സ്പാര്‍ക്കില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ തീരുമാനം. ഇത് ഇന്നു മുതല്‍ നിലവില്‍ വരും. ഒരു മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന നിലയില്‍ മാത്രമെ ഇന്നു മുതല്‍ വേഗത അനുവദിക്കൂ. ഇതുവരെ ഇത് മണിക്കൂറില്‍ 50 കിലോമീറ്ററായിരുന്നു. പാര്‍ക്കിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
ഇതു സംബന്ധിച്ച് പാര്‍ക്കിലെത്തുവര്‍ക്ക് ആദ്യഘട്ടത്തില്‍ പോലീസ് ബോധവത്ക്കരണം നടത്തും. ഇതിനു ശേഷമാകും വേഗതാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക. മേഖലയിലെ പാര്‍ക്കിംഗിന്റെ കാര്യത്തിലും വണ്‍ വേ സമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പാര്‍ക്കിലെത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.