യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ യുക്രൈന് തലസ്ഥാനമായ കീവിലെ അയര്‍ലണ്ട് എംബസി അടച്ചു. അയര്‍ലണ്ട് അംബാസിഡറും ഇവിടുണ്ടായിരുന്ന ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറിയതായാണ് റിപ്പോര്‍ട്ട്.
ഇനിയും യുക്രൈനിലുള്ള അയര്‍ലണ്ട് പൗരന്മാര്ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടുന്നതിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഏത് സമയവും 01 613 1700 ഈ നനമ്പറില് ബന്ധപ്പെടാവുന്നതാണ്. എംബസി അടച്ചെങ്കിലും ഇവിടെയുള്ള ഐറീഷ് പൗരന്മാര്ക്ക് എല്ലാവിധ സഹായവും രാജ്യം നല്‍കുന്നതാണ്.