എത്ര നാള്‍ മാസ്‌ക് ധരിക്കണം ; തീരുമാനം ഉടന്‍

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ലോകത്ത് ചില രാജ്യങ്ങള്‍ ഇതിനകം തന്നെ മാസ്‌ക് ഒഴിവാക്കി കഴിഞ്ഞു. അയര്‍ലണ്ടില്‍ മാസ്‌ക് എത്രനാള്‍ ധരിക്കേണ്ടി വരും എന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. ഇവര്‍ പ്രധാനമായും പരിഗണിക്കുന്നത്. സ്‌കൂളുകളിലെ വിഷയമാണ്. അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരമുള്ളതിനാല്‍ സ്‌കൂളുകളില്‍ മാസ്‌ക് ഈ മാസത്തോടെ ഒഴിവാക്കും എന്നാണ് കരുതുന്നത്.

മാസ്‌ക് എല്ലാ സ്ഥലങ്ങളിലും ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ എതിര്‍പ്പുകളും ഉണ്ട്. മാത്രമല്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. NPHET ന്റെ ഭാഗത്തു നിന്നുള്ള ശുപാര്‍ശകളും ഈ വിഷയത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Share This News

Related posts

Leave a Comment