അയര്‍ലണ്ടില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് ഐഇഎല്‍ടിഎസ് നേരത്തെ നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ഇതിന് പകരം മറ്റൊരു ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റായ ഡുവോലിംഗോ പാസ്സായാലും മതി.
ലോകമെമ്പാടും എതാണ്ട് 12,000 നഗരങ്ങളില്‍ ഡുവോലിംഗോ ടെസ്റ്റ് നടത്തുന്നുണ്ട്. ഐഇഎല്‍ടിഎസിനേക്കാളും എളുപ്പമാണ് ഈ പരീക്ഷയെന്നാണ് വിലയിരുത്തല്‍. ഐഇഎല്‍ടിഎസ് പെന്‍ ആന്‍ഡ് പേപ്പര്‍ ബെയ്‌സ്ഡ് ടെസ്റ്റാണെങ്കില്‍ ഡുവോലിംഗോ ഓണ്‍ലൈനായാണ് നടത്തുന്നത്. ഡുവാലിംഗോ കൂടാതെ ഐഇഎല്‍ടിഎസ് , ടിഒഇഎഫ്എല്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം ഇംഗ്ലീഷ് ടെസ്റ്റുകള്‍ക്ക് നിലവില്‍ അയര്‍ലണ്ടില്‍ അനുമതിയുണ്ട്.
ഡുവോലിംഗോ ഇപ്പോള്‍ വിവിധ ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളും രാജ്യങ്ങളും അംഗീകരിച്ച് വരികയാണ്. ചില രാജ്യങ്ങളില്‍ മൈഗ്രേഷനും ഡുവോലിഗോ അംഗീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.