യൂറോപ്പ് യുദ്ധഭീതിയില്‍ ; യുക്രൈനിലെ ഐറിഷ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

മറ്റൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ യൂറോപ്പിന്റെ ആകാശത്ത് ഉരുണ്ടുകൂടിയിരിക്കുകയാണ്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയുടെ ഭാഗത്തു നിന്നൊരാക്രമണം ഉണ്ടായാല്‍ കൈയ്യും കെട്ടിയിരിക്കില്ല എന്ന് അമേരിക്കയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ സാഹചര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

യുക്രൈനിലുള്ള എല്ലാ ഐറീഷ് പൗരന്‍മാരോടും ഉടനടി രാജ്യം വിടാന്‍ അയര്‍ലണ്ട് സര്‍ക്കാരും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലേയും പുറത്തുള്ള സഖ്യങ്ങളിലേയും രാജ്യങ്ങളോട് കൂടിയാലോചിച്ച ശേഷമാണ് അയര്‍ലണ്ട് സര്‍ക്കാര്‍ നിര്‍ണ്ണായക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുക്രൈനിലെ എംബസിയില്‍ ഇപ്പോള്‍ അത്യാവശ്യ ജോലിക്കാര്‍ മാത്രമാണുള്ളത്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ +353-1-4082000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആരും യുക്രൈനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള പൗരന്‍മാര്‍ ലഭ്യമായ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ ഉടനടി രാജ്യം വിടണമെന്നുമാണ് അയര്‍ണ്ടിന്റെ നിര്‍ദ്ദേശം.

Share This News

Related posts

Leave a Comment