ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യത്ത് അനുദിന ജീവിത ചെലവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനിടെ സഹായ ധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എനര്‍ജി റിബേറ്റായ 215 മില്ല്യണ്‍ യൂറോയ്ക്ക് പുറമേ 290 മില്ല്യന്റെ അധിക സഹായധനം കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എനര്‍ജി റിബേറ്റ് 200 യൂറോയായി വര്‍ദ്ദിപ്പിച്ചിട്ടുണ്ടെന്നതാണ് സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി ആളുകള്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. മാര്‍ച്ച് അവസാനം മുതല്‍ ബില്ലുകളില്‍ ഇത് ഉള്‍പ്പെടുത്തും ഒരു മാസം റിബേറ്റ് ഉപയോഗിച്ചില്ലെങ്കില്‍ അടുത്തമാസത്തേയ്ക്ക് അത് നീക്കി വയ്ക്കാമെന്ന സവിശേഷതയുമുണ്ട്.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഏപ്രീല്‍ അവസാനം മുതല്‍ ഈ വര്‍ഷം മുഴുവന്‍ ഈ സൗജന്യം ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കുള്ള ട്രാവല്‍ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്കും ഈ ഡിസ്‌കൗണ്ട് ക്രെഡിറ്റ് ആയി ലഭിക്കും.

ഫ്യൂവല്‍ അലവന്‍സ് 125 യൂറോയും അനുവദിച്ചിട്ടുണ്ട്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫീസിലും ഇളവുകളും ഉണ്ട്. പ്രൈമറി ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 150 യൂറോയും സെക്കന്‍ഡറി ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 500 യൂറോയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.

Share This News

Related posts

Leave a Comment