വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ സര്‍ക്കാരിന്റെ 400 മില്ല്യണ്‍ യൂറോയുടെ സഹായം

രാജ്യത്ത് വിലക്കയറ്റവും അനുദിന ജീവിത ചെലവുകളും വര്‍ദ്ധിച്ച് കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുമ്പോള്‍ കൈത്താങ്ങായി സര്‍ക്കാര്‍. 400 മില്ല്യണ്‍ യൂറോയുടെ സഹായം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 113.50 യൂറോയുടെ സഹായത്തിനായാണ് ഇതില്‍ 200 മില്ല്യണ്‍ യൂറോ മാറ്റിവച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഇന്ധന വിലക്കയറ്റത്തില്‍ ആശ്വാസമായി ഫ്യൂവല്‍ അലവന്‍സ് നല്‍കാനും പദ്ധതിയിയുണ്ട്. ഇത് രണ്ടാഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ ഒന്നിച്ചോ ആയിരിക്കും നല്‍കുക. വീക്കിലി ഫാമിലി പെയ്‌മെന്റ് ജൂണ്‍ മുതല്‍ 10 യൂറോ വര്‍ദ്ധിപ്പിക്കാനും തുക വകയിരുത്തിയുണ്ട്. കൂടുതല്‍ പ്രഖ്യാപനങ്ങളും വിശദീകരണങ്ങളും ഇന്നു തന്നെയുണ്ടായക്കും.

ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് 400 മില്ല്യണ്‍ യൂറോയുടെ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവുമൊടുവില്‍ പുറത്ത് വന്ന സര്‍വ്വേ പ്രകാരം രാജ്യത്ത് സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഒമ്പത് ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

37 ശതമാനം ആളുകള്‍ ഇതുവരെ ചാര്‍ജ്ജ് വര്‍ദ്ധവിനെ തുടര്‍ന്ന് എസ്സന്‍ഷ്യല്‍ ഹീറ്റിംഗ് (Essential heating) വേണ്ടെന്ന് വയ്ക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Share This News

Related posts

Leave a Comment