ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫീസ് ഒഴിവാക്കി

ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഈ വര്‍ഷം ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കും. ജൂണിയര്‍ സൈക്കിള്‍ എക്‌സാമിനുമുള്ള പരീക്ഷാ ഫീസ് ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലീവിംഗ് സര്‍ട്ടിഫിക്കറ്റിനായുള്ള പരീക്ഷാ ഫീസ് 116 യൂറോയും ജൂണിയര്‍ സൈക്കിള്‍ പരീക്ഷാ ഫാസ് 109 യൂറോയുമായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത് ഇതാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഹൈബ്രിഡ് എക്‌സാം ഓപ്ഷന്‍ ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

2021 നെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേഡുകളില്‍ കുറവ് വരില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതായത്. മുമ്പ് ലഭിച്ചിരുന്ന അതേ രീതിയില്‍ തന്നെ H1s, H2s ഗ്രേഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷകളുടെ ടൈം ടേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Share This News

Related posts

Leave a Comment