രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റാന്‍ ആരോഗ്യവിദഗ്ദരുടെ പച്ചക്കൊടി. മാസ്ക് ധരിക്കുക, അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് പാസുകള്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ , എന്നീ നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു നിയന്ത്രണങ്ങള്‍ എടുത്തുമ മാറ്റാനാണ് NPHET യോഗത്തില്‍ പച്ചക്കൊടി കാണിച്ചത്.
എന്നാല്‍ നിയന്ത്രണങ്ങള്‍ എന്ന് എടുത്ത് മാറ്റണം എന്നതു സംബന്ധിച്ച് ചിഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ നിര്‍ദ്ദേശങ്ങളില്ല. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സമയപരിധി എടുത്തു മാറ്റും. ഇത് സാമ്പത്തീക മേഖലയ്ക്കും ഉണര്‍വ് നല്‍കും.
നിയന്ത്രണങ്ങള്‍ ഒരുമിച്ച് എടുത്തുമാറ്റുമോ ഘട്ടം ഘട്ടമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇന്ന സര്‍ക്കാര്‍ വ്യക്തമായ രൂപരേഖ പുറത്തിറക്കും എന്നാണ് കരുതുന്നത്.