അയര്‍ലണ്ടില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സ്വകാര്യ നഴ്സിംഗ് ഹോമുകള്‍ എന്നു സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ എന്നു പരാമര്‍ശിച്ചിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ബോണസ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യക്കാരടക്കം നിരവധി നേഴ്സുമാര്‍ക്ക് ഇത് തിരിച്ചടിയാകും.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നികുതി രഹിത ബോണസായ 1000 യൂറോ എന്നു നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. എത്രയും പെട്ടെന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് സേവനം ചെയ്ത കൂടുതല്‍ വിഭാഗങ്ങളെ ബോണസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.