നിലവിലെ അവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ടീച്ചേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്‍ ഓഫ് സെക്കന്ററി ടീച്ചേഴ്‌സ് ഇന്‍ അയര്‍ലണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍ കരുതലുകള്‍ ഇല്ലാതെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.
ആരോഗ്യമേഖലയിലെ വിദഗ്ദരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാവു എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ റിസ്‌ക് ആണെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു എഎസ്ടിഐ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ രംഗത്ത് വന്നത്.