അയര്‍ലണ്ടില്‍ അഞ്ച് വിയസ്സുമുതല് 11 വയസ്സുവരെ പ്രായമുള്ളവരിലേയ്ക്ക് വാക്സിന് എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 ന് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിച്ചിരുന്നെങ്കിലും ജനുവരി മൂന്നുമുതല്‍ ഇത് ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും മോശമായ ആരോഗ്യ സ്ഥിതിയിലുള്ളവര്ക്കൊപ്പം താമസിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. ഇവര്‍ക്കായുള്ള രജിസ്ട്രേഷന് നാളെ ആരംഭിക്കും. ഇതോടൊപ്പം മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും ഉടന്‍ വിതരണം ആരംഭിക്കും. വാക്സിനേഷന് സെന്റുകളിലും ഫാര്‍മസികളിലും ഇവര്‍ക്ക് വാക്സിന് ലഭ്യമാകും.